Friday, September 21, 2012

പ്രവാസത്തിന്‍റെ കനലുകള്‍

6 വര്ഷം ആയി ഈ പ്രവാസ ജീവിതം തുടങ്ങിയട്ട്ട്. ഇതൊരു ശരാശരി മലയാളിയെയും പോലെ എന്റെ യും സ്വപ്നങ്ങള്‍ ഗള്‍ഫ്‌ എന്ന അക്ഷരങ്ങളില്‍ തളച്ചിടപ്പെട്ടിരുന്നു . ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ നഷ്ടങ്ങളും നേട്ടങ്ങളും തുല്യാമാനെന്നു കാണാം . എവിടെയോ വായിച്ചത് ഓര്മ വരുന്നു, മഴയും,പുഴകളും, മലകളും, പ്രക്രതി ഭംഗിയും ഉള്ള ദൈവത്തിന്ടെ സ്വന്തം നാടില്‍ ജനിപ്പിച്ചിട്ടും നീ ഈ മണലാരണ്യത്തില്‍ ജീവിതം ഹോമിച്ചത് എന്ദിനെന്നു മരിച്ചു ചെല്ലുമ്പോള്‍ ദൈവം ചോദിക്കുമായിരിക്കും .




പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച, പെരിയാറിണ്ടെ കുഞ്ഞോളങ്ങള്‍ തെഴുകുന്ന എന്റെ സുന്ദരമായ ഗ്രാമത്തില്‍ നിന്നും ഈ കോണ്ക്രെറ്റ് കാടുകളിലേക്ക് ചേക്കേറിയത് എന്ദിന് വേണ്ടി ആണെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. പിന്നെ ആലോചിക്കും പ്രവാസം എന്നുള്ളത് ഒരു അവസ്ഥ ആണല്ലോ, ജീവിതത്തില്‍ ഓരോരുത്തരും പിന്നിടെണ്ട ഒരു വഴി.നമ്മുടെ ഒക്കെ ജീവിതം തുടങ്ങുന്നത് തന്നെ ഒരു പ്രവാസം ആണല്ലോ. ജീവിക്കാന്‍, ജീവിതത്തിണ്ടേ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെറ്റൊട്ടമാണല്ലോ മത്സരതിണ്ടേ ലോകത്ത് ഒരിക്കലും പിന്തല്ലപെട്ടു പോകാതിരിക്കാന്‍, മട്ടുല്ലവനെക്കള്‍ ഒരു പടി മുന്നില്‍ ഓടാന്‍ ശ്രമിക്കുന്ന സരാസരി മലയാളി ആണല്ലോ ഞാനും